This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഡിമിയാമല സംഗീതശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഡിമിയാമല സംഗീതശാസനം

പുതുക്കോട്ട(തമിഴ്‌നാട്‌)യില്‍ സ്ഥിതിചെയ്യുന്ന കുഡിമിയാമലയില്‍ കൊത്തിവയ്‌ക്കപ്പെട്ടിട്ടുള്ള സംഗീതശാസ്‌ത്ര സംബന്ധിയായ ഒരു അപൂര്‍വശാസനം.

7-ാം ശതകത്തില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പല്ലവരാജാവായ മഹേന്ദ്രവര്‍മന്‍ ക ആണ്‌ ഈ സംഗീതശാസനത്തിന്റെ കര്‍ത്താവ്‌ എന്നു കരുതപ്പെടുന്നു. കുഡിമിയാമലയുടെ ചരിവില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള രണ്ടു വിഘ്‌നേശ്വര വിഗ്രഹങ്ങളുടെ മധ്യത്തിലാണ്‌ ഈ ശാസനം കൊത്തിവച്ചിട്ടുള്ളത്‌. 7-ാം ശതകത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരുന്ന സംഗീതത്തെയും സംഗീതശാസ്‌ത്രത്തെയുമാണ്‌ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. വന്ദനശ്ലോകത്തിന്റെ താഴെയായി മധ്യമം, ഷഡ്‌ജം, ഷാഡവം, സാധാരിതം, പഞ്ചമം, കൈശികീമധ്യമം, കൈശികി എന്നീ ഏഴു ഗ്രാമരാഗങ്ങളെ വിവരിച്ചിട്ടുണ്ട്‌.

കുഡിമിയാമലയ്‌ക്കു സമീപമുള്ള "തിരുമായം' എന്ന സ്ഥലത്തു കൊത്തിവച്ചിട്ടുള്ള അപൂര്‍ണമായ മറ്റൊരു സംഗീതശാസനത്തിനും കുഡിമിയാമല സംഗീതശാസനത്തിനും ഒട്ടേറെ സാദൃശ്യങ്ങളുണ്ട്‌. ഭാരതീയ സംഗീതത്തില്‍ ഹിന്ദുസ്ഥാനി, കര്‍ണാടകം എന്ന വര്‍ഗീകരണം ഉണ്ടാകുന്നതിനുമുമ്പ്‌ എഴുതിയിട്ടുള്ള ഈ ശാസനത്തിലെ പരാമര്‍ശങ്ങള്‍ ഉത്തരേന്ത്യന്‍ സംഗീതജ്ഞര്‍ക്കും പ്രയോജനപ്പെടുന്നവയാണ്‌.

ഡോ. ഭണ്ഡാര്‍ക്കര്‍ എപിഗ്രാഫിയ ഇന്‍ഡിക്ക (XII വാല്യം) യില്‍ കുഡിമിയാമല സംഗീതശാസനം എഡിറ്റ്‌ ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുതുക്കോട്ട സ്റ്റേറ്റ്‌ മാനുവലിലും ഈ സംഗീതശാസനത്തെക്കുറിച്ചു പരാമര്‍ശമുണ്ട്‌.

കുഡുമിയാമല സംഗീതശാസനത്തിന്റെ കര്‍ത്താവ്‌ മഹേന്ദ്രവര്‍മന്‍ അല്ലെന്നും ഈ ശാസനം 9-ാം ശതകത്തില്‍ മറ്റൊരു രാജാവാണ്‌ നിര്‍മിച്ചതെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍